ജൂറി ചെയര്‍മാന്‍ ചട്ടം ലംഘിച്ചു: അടൂര്‍
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിച്ച ജൂറിയുടെ ചെയര്‍മാന്‍ പ്രകാശ് ഝാ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
പ്രകാശ് ഝായുടെ പുതിയ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിയ്ക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ രണ്ട് മുന്‍ ചിത്രങ്ങളിലും അജയ് അഭിനയിച്ചതാണ്. അവാര്‍ഡിന് ലഭിക്കുന്ന എന്‍ട്രികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജൂറി അംഗങ്ങള്‍ എഴുതി നല്‍കേണ്ടതാണ്. തന്റെ പുതിയ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിയ്ക്കുന്ന കാര്യം പ്രകാശ് ഝാ ഒളിപ്പിച്ചുവച്ചെങ്കില്‍ അത് ചട്ടങ്ങളുടെ ലംഘനവും അധാര്‍മികയും നിയമവിരുദ്ധവുമായ പ്രവൃത്തിയുമാണെന്ന് അടൂര്‍ പറഞ്ഞു.
ഈ അവാര്‍ഡ് ജൂറി ചെയര്‍മാനാവേണ്ടിയിരുന്ന മറാത്തി സംവിധായകന്‍ അമോല്‍ പലേക്കര്‍ പാനലിന് മുന്നില്‍ പരിഗണിക്കപ്പെടുന്ന ഒരു ചിത്രത്തില്‍ താമതമ്യേന അപ്രധാനമായ ഒരു വേഷത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന വസ്തുത കണക്കിലെടുത്ത് സ്ഥാനമേറ്റെടുക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞിരുന്നുവെന്ന് അടൂര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം സ്ക്രീനിംഗിനെത്തുന്ന ചിത്രങ്ങളുമായി ജൂറി അംഗങ്ങള്‍ക്ക് ബന്ധമുണ്ടാവരുതെന്ന് ചട്ടമുണ്ടെങ്കിലും ഒരു സംവിധായകന് സിനിമാ മേഖലയിലുള്ള പലരുമായും ബന്ധമുണ്ടാവാമെന്ന് ജൂറി അംഗം ശ്യാമപ്രസാദ് പറഞ്ഞു.












Click it and Unblock the Notifications