കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷീക കയറ്റുമതി മേഖല തുടങ്ങും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷീക കയറ്റുമതി മേഖല തുടങ്ങുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വിവിധ കാര്‍ഷീക ഉല്പന്നങ്ങള്‍ സംസ്കരിച്ച് മികച്ച വിലയ്ക്കുള്ള ഉല്പന്നങ്ങളാക്കുന്ന വ്യവസായങ്ങളായിരിയ്ക്കും ഈ മേഖലയില്‍ തുടങ്ങുക.

എം എസ് സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്. ആഗോളീകരണവും ഉദാരീകരണവും കേരളത്തിലെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിയ്ക്കാനായാണ് ഈ കമ്മിഷന്‍ രപീകരിച്ചത്.

കയറ്റുമതിയ്ക്കായി തയ്യാറാക്കുന്ന കാര്‍ഷീക സമുദ്ര ഉല്പന്നങ്ങള്‍ കൊച്ചിയിലെ സമുദ്രോല്പന്ന കയറ്റുമതി അഥോറിട്ടിയുടെ ലബോറട്ടറിയില്‍ പരിശോധിയ്ക്കും. കയറ്റുമതിയ്ക്ക് ശേഷം വിദേശ രാജ്യങ്ങള്‍ ഉല്പന്നം സ്വീകരിയ്ക്കാതരിയ്ക്കുന്ന അവസ്ഥ ഒഴിവാക്കാനായാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X