കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്ത്വനവുമായി യേശുദാസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ രോഗികളുടെ സമീപത്തേക്ക് സാന്ത്വനത്തിന്റെ വചനങ്ങളുമായി യേശുദാസ് എത്തി.

ആര്‍ സി സി സംഘടിപ്പിക്കുന്ന സാന്ത്വനസന്ധ്യ 2003 ഉദ്ഘാടനം ചെയ്യാനാണ് യേശുദാസ് എത്തിയത്. പ്രശസ്തരുമായി സംവദിക്കാന്‍ രോഗികള്‍ക്ക് അവസരമുണ്ടാക്കാനായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

യേശുദാസിന്റെ പ്രഭാഷണത്തിനിടയില്‍ രണ്ടു വയസുള്ള ഒരു കുട്ടി ഒരു പാട്ടിന്റെ ഈരടി അവ്യക്തമായ ആലപിച്ച് പ്രസംഗം തടസപ്പെടുത്തി. സദസിലുണ്ടായിരുന്നവര്‍ കുട്ടിയെ നിശബ്ദയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈരടി മൂളുന്നതിന് യേശുദാസ് പ്രോത്സാഹിപ്പിച്ചു.

തുടര്‍ന്ന് യേശുദാസ് പറഞ്ഞു: പാട്ട് പാടുന്നതിന് പകരം ഞാന്‍ സംസാരിക്കുന്നതെന്താണെന്ന് കുട്ടി അത്ഭുതപ്പെട്ടിരിക്കണം. കുട്ടി എന്നെ ഓര്‍മപ്പെടുത്തുന്നത് ഞാനൊരു പ്രഭാഷകനല്ല, പാട്ടുകാരനാണെന്നാണ്.

കാന്‍സര്‍ രോഗം ഭേദമാവുന്നതില്‍ മനസിന് പ്രധാന സ്ഥാനമുണ്ടെന്ന് യേശുദാസ് പറഞ്ഞു. മനസിന്റെ വിശുദ്ധിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. വിവിധ വാര്‍ഡുകളിലെ രോഗികളോടൊപ്പം യേശുദാസ് സമയം ചെലവിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X