Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവധി തീര്‍ന്ന മരുന്ന് ഉപയോഗിച്ചു: മന്ത്രി

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ കൊതുകുകളെ കൊല്ലാനുള്ള മരുന്ന് കാലാവധി കഴിഞ്ഞിട്ടും ഉപയോഗിച്ചതായി ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ അറിയിച്ചു.

പനി പകരുന്നത് തടയാനായുള്ള നടപടികളുടെ ഭാഗമായാണ് കൊതുകുകളെ കൊല്ലാനുള്ള മരുന്ന് തളിച്ചത്. കാലാവധി തീര്‍ന്നതിനാല്‍ കുടിവെള്ളത്തില്‍ തളിക്കേണ്ട മരുന്ന് മലിനജലത്തിലാണ് തളിച്ചത്. കാലാവധി തീര്‍ന്ന മരുന്ന് കുടിവെള്ളത്തില്‍ തളിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയില്‍ നിന്ന് വിതരണം ചെയ്യുന്ന വളങ്ങളില്‍ മാലിന്യമടങ്ങിയിട്ടില്ലെന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടതെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളത്തില്‍ മാലിന്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ബോര്‍ഡ് വീണ്ടും പരിശോധന നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+