Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ്-കോണ്‍ഗ്രസ് ചര്‍ച്ച വ്യാഴാഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് യു ഡി എഫിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് കോണ്‍ഗ്രസ്, മുസ്ലി ലീഗ് നേതാക്കള്‍ ജൂലൈ 31 വ്യാഴാഴ്ച ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ഞായറാഴ്ച എ ഐ സി സി ജനറല്‍ സെക്രട്ടറി മലപ്പുറത്തെ പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടില്‍ വച്ച് നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച നടക്കുന്നത്.

ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എന്നിവരെ കൂടാതെ മുഖ്യമന്ത്രി എ. കെ. ആന്റണിയും പങ്കെടുക്കും. മുസ്ലിം ലീഗ് നേതാക്കളായ പി. കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

വിവാദത്തെ സംബന്ധിച്ച് തനിക്കൊന്നും കൂടുതലായി പറയാനില്ലെന്നും പറയാനുള്ളപ്പോള്‍ അറിയിക്കുമെന്നാണ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞത്.

ആന്റണി പ്രസ്താവന പൂര്‍ണമായി പിന്‍വലിക്കുമെന്നോ ക്ഷമാപണം നടത്തുമെന്നോ മുസ്ലിം ലീഗ് കരുതുന്നില്ല. എന്നാല്‍ പ്രശ്നത്തില്‍ തങ്ങളുടെ മുഖം രക്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ സമയ പരിധിക്കുള്ളില്‍ മാറാട് പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നത് മുസ്ലിം ലീഗിന്റെ ഒരു ആവശ്യമായിരിക്കും. നരേന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന ഉറപ്പാണ് ലീഗിന്റെ മറ്റൊരു ആവശ്യം.

അതേ സമയം വ്യാഴാഴ്ചത്തെ ചര്‍ച്ചയുടെ ഫലമെന്തായിരിക്കുമെന്ന് പറയാനാവില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്റെ പ്രസ്താവന പിന്‍വലിച്ചാല്‍ തീരുന്നതാണ് യു ഡി എഫിലെ പ്രതിസന്ധിയെന്ന് അദ്ദേഹം പറഞ്ഞു.

ഈ ചര്‍ച്ചയില്‍ എ ഐ സി സി യുടെ പ്രതിനിധി അഹമ്മദ് പട്ടേര്‍ പങ്കെടുക്കാതിരിയ്ക്കുനനതില്‍ മുസ്ലിം ലീഗ് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. എ ഐ സി സി കൂടി ഇടപെട്ട് പരിഹരിയ്ക്കേണ്ടതാണ് തങ്ങളുടെ പ്രശ്നങ്ങളെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. അതുകൊണ്ട് തന്നെ വ്യാഴാഴ്ച പ്രശ്നം പരിഹരിയ്ക്കാനുള്ള സാദ്ധ്യത കാണുന്നില്ല. വ്യാഴാഴ്ച തന്നെ പ്രശ്നം പരിഹരിച്ചാല്‍ അത് മുസ്ലിം ലീഗിന്റെ കീഴടങ്ങലായി വ്യാഖ്യാനിയ്ക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+