Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകൃഷ്ണന്‍ വധം: ഡിവൈഎസ്പി മൊഴി നല്‍കി

തലശേരി: യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ മാസ്ററെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യം അന്വേഷണം നടത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിട്ടുപോയ കാര്യങ്ങല്‍ താന്‍ കൂട്ടിച്ചേര്‍ത്തുവെന്ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ടി. രാമരാജ് കോടതിയില്‍ മൊഴി നല്‍കി.

സി ഐ വിട്ടുപോയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ രാമരാജ് ബോധിപ്പിച്ചു. കേസിലെ 151-ാം സാക്ഷിയാണ് രാമരാജ്. കേസ് അന്വേഷണം നടക്കുന്ന സമയത്ത് കോഴിക്കോട് അസിസ്റന്റ് കമ്മിഷണറായിരുന്നു രാമരാജ്.

കേസിന്റെ തെളിവിനായി സി ഐ വിട്ടുപോയ കാര്യങ്ങളാണ് അന്വേഷണം നടത്തി താന്‍ കൂട്ടിച്ചേര്‍ത്തത്. ഒന്ന് മുതല്‍ 24 വരെയുള്ള സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. 2000 ജനവരി 25ന് രാവിലെ ഏഴ് മണിക്കാണ് ഒന്നാം പ്രതിയെ അറസ്റ് ചെയ്തത്.

കേസിലെ ആറ് പേരെ കൂടി താന്‍ പ്രതിചേര്‍ത്തിരുന്നു. ഇവരെ 200 മാര്‍ച്ച് ആറിനാണ് അറസ്റ് ചെയ്തത്- മൊഴിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+