മാറാട്: ആശ്വാസമെത്തിക്കാനായി 10 ലക്ഷം
തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കും ആശുപത്രികളിലായവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ആശ്വാസമെത്തിക്കാനാണ് ഈ തുക അനുവദിച്ചത്. തുക വിതരണം ചെയ്യുന്നത് ജില്ലാ കളക്ടറായിരിക്കും.
മാറാട് പുനരധിവാസത്തിന് ഒരു പരിപാടി സര്‍ക്കാര്‍ തയ്യാറാക്കിവരികയാണ്. എന്നാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവില്ല.
കഴിഞ്ഞ വര്‍ഷം കുമരകത്തുണ്ടായ ബോട്ട് ദുരന്തത്തില്‍ മരിച്ച 29 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications