മാറാട്: കുറ്റപത്രസമര്‍പ്പണം ഒരു ദിവസത്തേക്ക് മാറ്റി
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് ഒരു ദിവസത്തേക്ക് മാറ്റി. കോഴിക്കോട് ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (അഞ്ച്) കോടതിയില്‍ ജൂലൈ 30 ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇത് വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്.
അന്വേഷണം സി ബി ഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളിന്മേല്‍ വാദം തുടരുന്നതുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് ഒരു ദിവസത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് 4.30 കഴിഞ്ഞിട്ടും ഹര്‍ജികളിന്മേല്‍ വാദം അവസാനിക്കാത്തതുകൊണ്ട് ഹര്‍ജികളിന്മേല്‍ തീര്‍പ്പുണ്ടാവുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുമോയെന്ന ആശങ്കയുണ്ടായി.
കുറ്റപത്രം സമര്‍പ്പിക്കുന്നത് ഒരു ദിവസത്തേക്ക് മാറ്റിക്കൂടേയെന്ന് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്തയും ജസ്റിസ് എ. കെ. ബഷീറും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് അഡ്വക്കറ്റ് ജനറലിലോട് ആരാഞ്ഞിരുന്നു. തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അത് ഒരു ദിവസത്തേക്ക് മാറ്റിവക്കാന്‍ ക്രൈംബ്രാഞ്ച് അധികൃതരോട് ആവശ്യപ്പെട്ടു.
ഹര്‍ജികളിന്മേല്‍ വ്യാഴാഴ്ച വാദം കേള്‍ക്കുന്നത് തുടരും. മാറാട് കേസിലെ കുറ്റപത്രത്തില്‍ 150 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇവരില്‍ 142 പേരെ പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications