കണ്ണൂരില്‍ പ്ലാസ്റിക്ക് നിരോധനം കര്‍ശനം
കണ്ണൂര്‍: നിരോധിച്ച പ്ലാസ്റിക് ഉപയോഗിയ്ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് കണ്ണൂര്‍ ജില്ലാ അധികൃതര്‍ വ്യക്തമാക്കി. 20 മൈക്രോണില്‍ കുറഞ്ഞ കട്ടിയുള്ള പ്ലാസ്റിക്ക് ഉപയോഗിയ്ക്കുന്നതാണ് വിലക്കിയിട്ടുള്ളത്. ഇത്തരം പ്ലാസ്റിക്ക് സഞ്ചികള്‍ വാങ്ങുന്നതും വില്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
നിരോധിയ്ക്കപ്പെട്ട പ്ലാസ്റിക്ക് ഉപയോഗിയ്ക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവ് ശിക്ഷ കിട്ടാം.
റീസൈക്കിള്‍ ചെയ്ത പ്ലാസ്റിക്ക് സഞ്ചികളില്‍ ഭക്ഷണ സാധനങ്ങള്‍ പൊതിയുന്നതും വിലക്കിയിട്ടുണ്ട്. മീന്‍ വില്പനക്കാരും ഇറച്ചി വില്പനക്കാരും മറ്റും കട്ടി കുറഞ്ഞ പ്ലാസ്റിക്കാണ് ഉപയോഗിയ്ക്കുന്നത്. നിരോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെങ്ങും മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications