രാമക്ഷേത്രം പണിയുമെന്ന് വാജ്പേയി
അയോദ്ധ്യ: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് പ്രധാനമന്ത്രി വാജ്പേയിയും ഉപ പ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയും വ്യക്തമാക്കി. ഇതിന് വിഘാതമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ നീക്കാന്‍ കഴിയുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
രാമചന്ദ്ര പരമഹംസിന്റെ ശവസംസ്കാര ചടങ്ങില്‍ സംസാരിയ്ക്കവേയായിരുന്നു ഇരുവരും ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പരമഹംസിന്റെ എക്കാലത്തേയും ആഗ്രഹം ഞങ്ങള്‍ നടത്തുക തന്നെ ചെയ്യും. അദ്വാനി പറഞ്ഞു.
പല ആളുകള്‍ക്കും ഇതില്‍ എതിര്‍പ്പുണ്ടാവും. പക്ഷേ ആ എതിര്‍പ്പുകളൊക്കെ വഴയേ മാറും. അവരുടെ സഹകരണത്തോടെ തന്നെ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയും. രാം ജന്മ ഭൂമി ന്യാസ് പ്രസിഡണ്ട് രാമചന്ദ്ര പരമഹംസിന്റെ ചിതയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആത്മ വിശ്വാസം തോന്നുകയാണ്. വാജ് പേയി പറഞ്ഞു.












Click it and Unblock the Notifications