Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതന്വേഷണവും നേരിടും: കൊക്കകോള

തിരുവനന്തപുരം: പാലക്കാട്ടെ ഫാക്ടറി പൂട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കൊക്കകോള അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാലക്കാട് പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയിലെ ഉപോല്പന്നങ്ങളില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ഫാക്ടറി പൂട്ടില്ലെന്ന് കൊക്ക കോള അധികൃതര്‍ വ്യക്തമാക്കിയത്.

സംസ്ഥാനത്തെ ഏത് അന്വേഷണ ഏജന്‍സിയും ഇതുസംബന്ധിച്ച് നടത്തുന്ന അന്വേഷണവുമായി സഹകരിയ്ക്കാന്‍ തയ്യാറാണെന്നും കൊക്ക കോള ഫാക്ടറി അധികൃതര്‍ അറിയിച്ചു.

ഫാക്ടറിയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ ഈയത്തിന്റെയും കാഡ്മിയത്തിന്റെയും അംശങ്ങള്‍ കണ്ടെത്തിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.

ഈ ഫാക്ടറിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ വളമെന്ന നിലയിലാണ് പരിസരത്തുള്ള കര്‍ഷകര്‍ക്ക് ആദ്യം വിറ്റിരുന്നത്. പിന്നീട് ഇവ സൗജന്യമായി നല്കാന്‍ തുടങ്ങി. ഈ അവശിഷ്ടങ്ങള്‍ ഫാക്ടറിയിലേക്കുള്ള വഴിയോരങ്ങളില്‍ കൂനയായിട്ടിരിയ്ക്കുകയാണ്.

എന്നാല്‍ തങ്ങളുടെ ഫാക്ടറിയില്‍ ഘനരാസവസ്തുക്കളൊന്നുമുപയോഗിക്കുന്നില്ലെന്നും കാഡ്മിയത്തിന്റെ അംശം അവശിഷ്ടങ്ങളില്‍ കാണാന്‍ ഒരു സാധ്യതയുമില്ലെന്നും കൊക്ക കോള വൈസ് പ്രസിഡന്റ് ഡി.എസ്. മാതുര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കമ്പനിയുടെ അവശിഷ്ടങ്ങള്‍ ഒരു പ്രാദേശിക സ്വകാര്യ ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും അധികൃതര്‍ നല്കി.

കമ്പനിയുടെ അവശിഷ്ടം എക്സ്റ്റെര്‍ സര്‍വകലാശാലയിലെ ഡേവിഡ് സാന്റില്ലോ പരിശോധിച്ചപ്പോഴാണ് കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അംശങ്ങള്‍ കണ്ടെത്തിയത്. ലോകാരോഗ്യസംഘടന അനുവദിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ഉയര്‍ന്ന അളവ് വിഷാംശങ്ങളാണ് ഫാക്ടറി അവശിഷ്ടങ്ങളില്‍ കണ്ടത്.

കഴിഞ്ഞ ദിവസം കൊക്കകോള അധികൃതര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഫാക്ടറിയ്ക്കെതിരായ ലഘുലേഖകള്‍ വിതരണം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+