കോണ്‍ഗ്രസ് ലീഗ്ചര്‍ച്ചയില്‍ തീരുമാനമായില്ല
തിരുവനന്തപുരം: കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം ഒന്നുമായില്ല. ഓഗസ്റ് എട്ടാം തീയതി വീണ്ടും ചര്‍ച്ചനടത്താനാണ് തീരുമാനമായത്.
ലീഗിന്റെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിയ്ക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം ഇ അഹമ്മദ് എം പി പറഞ്ഞു. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവന മാത്രമല്ല ചര്‍ച്ചചെയ്തതെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജൂലൈ 31 വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ചര്‍ച്ചനടന്നത്. രണ്ടരമണിയ്ക്കൂര്‍ നീണ്ട ചര്‍ച്ച നടന്നിട്ടും തീരുമാനമായില്ല.
ലീഗ് നേതാക്കള്‍ പ്രകടിപ്പിച്ച വികാരം കൂടി കണക്കിലെടുത്താണ് ചര്‍ച്ച എട്ടിന് വീണ്ടും നടത്താന്‍ തീരുമാനിച്ചതെന്നാണ് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി യോഗത്തിന് ശേഷം പറഞ്ഞത്.
ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വാര്‍ത്താ ലേഖകരെ കാണാന്‍ തയ്യാറായില്ല.
എന്നാല്‍ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിയ്ക്കപ്പെട്ടെന്നും എന്നാല്‍ ലീഗിന്റെ മുഖം രക്ഷിയ്ക്കാനായാണ് വീണ്ടും ഒരു ദിവസം കൂടി ചര്‍ച്ച വയ്ക്കുന്നതെന്നും വാര്‍ത്തകളുണ്ട്. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവന മുസ്ലിം ലീഗിനെ മാത്രം ഉദ്ദേശിച്ചല്ലായിരുന്നു എന്ന് അദ്ദേഹം അടുത്ത ദിവസങ്ങളില്‍ തന്നെ വ്യക്തമാക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു.












Click it and Unblock the Notifications