കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3,850 രൂപയ്ക്ക് മുംബൈയ്ക്ക് പറക്കാം

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: ഇന്ത്യന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രാനിരക്ക് കുറച്ചു. ഇപ്പോള്‍ 3,850രൂപയുണ്ടെങ്കില്‍ കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പറക്കാം. നേരത്തെ 7,455 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.

ആഗസ്ത് ഒന്നുമുതല്‍ 2004 മാര്‍ച്ച് 31 വരെയാണ് ഈ സൗജന്യനിരക്ക്. കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി മുംബൈയിലേക്കുള്ള വിമാനത്തിലേ ഈ ആനുകൂല്യം ലഭിയ്ക്കൂ. ഇതില്‍ യാത്രക്കാര്‍ കുറവായതിനാലാണ് സൗജന്യം കൊണ്ടുവരുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് 11.15ന് മുംബൈയില്‍ എത്തുന്ന വിമാനത്തിലും ചൊവ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടിന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് കൊച്ചിയില്‍ എത്തുന്ന വിമാനത്തിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം. വ്യാഴാഴ്ച തോറും രാവിലെ 5.15ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് ഏഴിന് മുംബൈയില്‍ എത്തുന്ന വിമാനത്തിലും ഈ നിരക്ക് നല്കിയാല്‍ മതി. യാത്രയ്ക്കിടെ നറുക്കിട്ടെടുത്ത് 15,000 പേര്‍ക്ക് സൗജന്യ ടിക്കറ്റും നല്കും. ആഗസ്ത് ഒന്നു മുതല്‍ 50 ദിവസത്തേയ്ക്കാണ് സൗജന്യ ടിക്കറ്റ് സമ്മാന പദ്ധതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X