ലോട്ടറിവില്പനയില്‍ ഇടിവ്: മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി വില്പനയില്‍ 18.2 കോടിയുടെ ഇടിവുണ്ടായതായി ധനമന്ത്രി കെ. ശങ്കരനാരായണന്‍.
ആഗസ്ത് ഒന്ന് വെള്ളിയാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക്സ് ലോട്ടറികളുടെ വരവായിരിയ്ക്കാം സംസ്ഥാനസര്‍ക്കാരിന്റെ ഭാഗ്യക്കുറിയുടെ ജനപ്രീതി കുറച്ചതെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു. 1967ലാണ് സംസ്ഥാന ഭാഗ്യക്കുറി തുടങ്ങിയത്. ലോട്ടറി ഡയറക്ടറേറ്റില്‍ 500 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 28,000 ഔദ്യോഗിക ഏജന്റുമാര്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. - മന്ത്രി പറഞ്ഞു.
സിക്കിം,അരുണാചല്‍പ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ഇലക്ടോണിക്സ് ഭാഗ്യക്കുറികള്‍ ഇപ്പോള്‍ കേരളത്തില്‍ വില്ക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications