മാറാട്: സിബിഐ അന്വേഷണം വേണ്ടെന്ന്
കൊച്ചി: മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്ജികര് അപേക്ഷകര്‍ പിന്‍വലിച്ചു. ക്രൈംബ്രാഞ്ച് ഐജി മഹേഷ്കുമാര്‍ സിംഗ്ല നല്കിയ വിശദീകരണം തൃപ്തികരമായതിനെ തുടര്‍ന്നാണ് മൂന്ന് ഹര്‍ജിക്കാരും സിബിഐ അന്വേഷണത്തിനുള്ള ഹര്‍ജികള്‍ പിന്‍വലിച്ചത്.
അതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയ്ക്ക് തീരുമാനമെടുക്കേണ്ടിവന്നില്ല. അന്വേഷണത്തിന് നേതൃത്വം നല്കുന്ന ക്രൈംബ്രാഞ്ച് ഐജി മഹേഷ്കുമാര്‍ സിംഗ്ല കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്കി.
ഹൈക്കോടതി ചീഫ് ജസ്റിസ് ജെ.എല്‍. ഗുപ്തയുടെ ചോദ്യങ്ങള്‍ക്ക് ഐജി വിശദമായി മറുപടി നല്കി. മാറാട് കേസിലെ പ്രതികള്‍ക്ക് ഹവാല ഇടപാടുമായോ അന്തര്‍സംസ്ഥാന തീവ്രവാദികളുമായോ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാറാട് കേസിലെ പ്രതികളായ കോയമോന്, ലത്തീഫ് എന്നിവര്‍ കോയമ്പത്തൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പ്രതികളാണെന്ന് ഹര്‍ജിക്കാരിലൊരാളായ ഗോകുല്‍ദാസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്ന് ഐജി തീര്‍ത്തുപറഞ്ഞു.
ആരുടെയും ഇടപെടല്‍ കേസന്വേഷണത്തിലുണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തനിയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ടെന്നും ഐജി കോടതിയില്‍ വിശദീകരിച്ചു. ഐജിയുടെ ഉത്തരങ്ങള്‍ സ്വാഭാവികമായിട്ടുള്ളതാണെന്നും കൃത്രിമമായിട്ടുള്ളതാണെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ചീഫ്ജസ്റിസ് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ പിന്‍വലിയ്ക്കുകയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് തോട്ടത്തില്‍ രാധാകൃഷ്ണന് അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications