മാറാട് കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: മാറാട് കേസില്‍ ക്രൈംബ്രാഞ്ച് ഫസ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 31 വ്യാഴാഴ്ച വൈകീട്ടാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.എസ്. മജീദ് മജിസ്ട്രേറ്റ് പി. സെയ്തലവി മുമ്പാകെ കുറ്റപത്രം നല്കിയത്.
കേസില്‍ 150 പ്രതികളുണ്ട്. മാറാട് കേസിലെ കുറ്റപത്രത്തില്‍ 150 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇവരില്‍ 142 പേരെ പിടികൂടിയിട്ടുണ്ട്.
കുറ്റപത്രങ്ങളുടെ പരിശോധന ഉടന്‍ ആരംഭിയ്ക്കും. കഴിഞ്ഞ വര്‍ഷത്തെ മാറാട് കലാപവുമായി ബന്ധപ്പെട്ട 101 കുറ്റപത്രങ്ങള്‍ ഇപ്പോള്‍ കോടതിയിലുണ്ട്. ഇതില്‍ 25 എണ്ണം പരിശോധിച്ചു കഴിഞ്ഞു.












Click it and Unblock the Notifications