വാഗമണില്‍ എം പിയും ഭൂമി കൈയേറി
വാഗമണ്‍: ഇടുക്കി ജില്ലയിലെ വാഗമണില്‍ എം പിയും എം എല്‍ എ യും സര്‍ക്കാര്‍ ഭൂമി കൈയേറി വിനോദ സഞ്ചാര കേന്ദ്രങ്ങല്‍ പണിതതായി പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്‍ ആരോപിച്ചു.
ജൂലൈ 31 ന് പ്രതിപക്ഷ നേതാവ് വാഗമണ്‍ സന്ദര്‍ശിച്ചിരുന്നു. വാഗമണിലെ പുല്‍ പ്രദേശങ്ങള്‍ പലതും വേലി കെട്ടി തിരിച്ച് കൃഷി ഇറക്കിയിരിയ്ക്കുകയാണ്. ഒരു ഷെഡിലുണ്ടായിരുന്ന ജോലിക്കാരന്‍ സ്കറിയാപ്പിയുമായി വി എസ് സംസാരിച്ചു. ഭൂമി ചങ്ങനാശ്സേരി ജര്‍മന്‍ ജെയിംസിന്റേതാണെന്നാണ് അയാള്‍ പറഞ്ഞത്. ഭൂമി സ്വന്തമാണെന്നതിനുള്ള രേഖകള്‍ ഉണ്ടെന്ന് പറഞ്ഞ് ഈയാള്‍ ഒരു വ്യാജ പട്ടയം വി എസിനെ കാണിച്ചത്രെ.
കാര്‍ഷീക സര്‍വകലാശാലയുടെ കോലാഹലമേട് ഡയറി സയന്‍സ് കോളെജ് വളപ്പിലെ 84 ഹെക്ടര്‍ സ്ഥലം ഒഴിച്ചുള്ള സ്ഥലം മുഴുവന്‍ ടൂറിസം വകുപ്പിന് കൈമാറിയെന്ന് ജീവനക്കാര്‍ പ്രതിപക്ഷനേതാവിനോട് പറഞ്ഞു. കോളെജിന്റെ സ്ഥലത്താണ് ജിം ലെ പദ്ധതിയായ സമ്മല്‍സാന്റ് റിസോര്‍ട്ടെന്ന് ജിവനക്കാര്‍ പറഞ്ഞു. കോളെജിന്റെ ഗേറ്റിനുള്ളില്‍ കൂടി മാത്രമേ ഈ റിസോര്‍ട്ടിലേയ്ക്ക് പോകാനാവുകയുള്ളു.
ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട ഒരു കോര്‍പ്പറേഷന്റെ മേധാവി സ്വന്തമാക്കി എന്ന് പറയുന്ന സ്ഥലത്തെ ഒരു റിസോര്‍ട്ടിലും വി എസ് പോയി.
എം പി യും എം എല്‍ എയും സ്വന്തമാക്കിയതായി പറയുന്ന സ്ഥലത്തും വി എസ് എത്തി. മന്ത്രിയും എം എല്‍ എ യും മറ്റും രിേട്ട് വില്ലേജ് ഓഫീസില്‍ നിര്‍ദ്ദേശം നല്‍കിയാണ് വ്യാജ പട്ടയങ്ങള്‍ തരമാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications