നദീതര്‍ക്കം പരിഹരിയ്ക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തമിഴ്നാടുമായുള്ള നദീജലതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിയ്ക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ആഗസ്ത് ഒന്ന് വെള്ളിയാഴ്ച നിയമസഭയില്‍ ഇതുസംബന്ധിച്ച ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പറമ്പിക്കുളം-ആളിയാര്‍ അന്തര്‍സംസ്ഥാന കരാര്‍ പുതുക്കുന്നതുസംബന്ധിച്ച് തമിഴ്നാടുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ മാത്രമേ കോടതിയെ സമീപിയ്ക്കൂ. - ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് അംഗം കെ. എ. ചന്ദ്രനാണ് ഇത് സംബന്ധിച്ച് ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനങ്ങള്‍ തമ്മില്‍ നദിയിലെ നീരൊഴുക്കിന്റെ ഗതിയനുസരിച്ച് ജലം പങ്കിടണമെന്നതാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട്. തമിഴ്നാട് നദീജലക്കരാര്‍ ലംഘിച്ചുകൊണ്ട് കൂടുതല്‍ വെള്ളമെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.












Click it and Unblock the Notifications