വാഹനാപകടം: നാല് പേര്‍ മരിച്ചു
കൊച്ചി: വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ വാഹനം അപകടത്തില്‍ പെട്ട് എറണാകുളം സ്വദേശികളായ നാല് പേര്‍ മരിച്ചു. തൃശ്ശിനാപ്പള്ളി മണപ്പാട്ട് ജെ.ജെ. എഞ്ചിനീയറിംഗ് കോളെജിന് മുന്നില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
എറണാകുളം ചിറ്റൂര്‍ കോതാട് കോരാമ്പാറ തൈക്കൂടത്ത് വീട്ടില്‍ ജോസഫ്(65), ഭാര്യ മേബിള്‍(55), മകള്‍ ഡോളി (30), കാര്‍ ഡ്രൈവര്‍ ഹബീക്ക് എന്നിവര്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഡോളിയുടെ ഭര്‍ത്താവ് വര്‍ഗ്ഗീസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോളി-വര്‍ഗ്ഗീസ് ദമ്പതികളുടെ ഒന്നരവയസ്സുള്ള മകന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. മകന്‍ ഇമ്മാനുവല്‍ ഇപ്പോള്‍ തൃശ്ശിനാപ്പള്ളി പൊലീസിന്റെ സംരക്ഷണയിലാണ്.












Click it and Unblock the Notifications