സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവുന്നില്ല
കൊച്ചി: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം സര്‍ക്കാരിന് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് മന്ത്രി എം. എം. ഹസ്സന്‍.
സര്‍ക്കാരിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം അതിന് കഴിയുന്നില്ല. ആഗസ്ത് രണ്ട് ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എം എല്‍ എമാരെ പുറത്താക്കുന്നുവെന്ന് അറിയിക്കുന്ന ഫാക്സ് സന്ദേശം കെ പി സി സി പ്രസിഡന്റിനെ അറിയിക്കാതെ ഹൈക്കമാന്റ് അയച്ചത് മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇക്കാര്യം വിശദീകരിക്കേണ്ടത് ഹൈക്കമാന്റാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അനുഭവമായിരിക്കാം ഹൈക്കമാന്റിനെ ഇതിന് പ്രേരിപ്പിച്ചത്.
അവിഹിതമാര്‍ഗത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി പി എം ശ്രമിക്കുകയാണെന്ന് ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications