മാറാട്: ജില്ലാ ജയിലില്‍ കോടതിക്ക് ശുപാര്‍ശ
കോഴിക്കോട്: മാറാട് കൂട്ടക്കൊല സംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിന് ജില്ലാ ജയിലിനകത്തു തന്നെ കോടതി സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് ശുപാര്‍ശ ചെയ്തു.
കേസ് വിചാരണ സമയത്ത് നൂറ്റമ്പതോളം പ്രതികളും സാക്ഷികളും എത്തുമെന്നതിനാല്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്ന കെട്ടിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ഈ ശുപാര്‍ശയെന്ന് കളക്ടര്‍ വ്യക്തമാക്കി.
കോടതി സ്ഥാപിക്കാന്‍ കെട്ടിടം കണ്ടെത്താന്‍ നേരത്തെ മന്ത്രിസഭ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
ജയിലിനുള്ളിലെ ഹാളില്‍ വിചാരണ നടത്താനാണ് ശുപാര്‍ശ. ജില്ലാ ജഡ്ജി സ്ഥലം പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. തങ്ങളുടെ അഭിപ്രായം തന്നെയാണ് പൊലീസിനുമുള്ളതെന്ന് കളക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications