അപാംഗ് അരുണാചല്‍ മുഖ്യമന്ത്രി
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ഗെഗോംഗ് അപാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ആഗസ്ത് മൂന്ന് ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ വി. സി. പാണ്ഡെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവായ ഗെഗോംഗ് അപാംഗിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോണ്‍ഗ്രസ് (ഡി) നേതാവ് കമെംഗ് ഡോലോ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അരുണാചല്‍ പ്രദേശിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉപമുഖ്യമന്ത്രിയുണ്ടാവുന്നത്.
മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടുമൊപ്പം 33 കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇവരില്‍ 22 പേര്‍ മുകുത് മിഥി മന്ത്രിസഭയിലുണ്ടായിരുന്നവരാണ്.
വിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന മുകുത് മിഥി രാജി വച്ചിരുന്നു. തുടര്‍ന്നാണ് അപാംഗിനെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.












Click it and Unblock the Notifications