സൂറത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് 13 മരണം
സൂറത്ത്: നഗരത്തിലെ മഹാദേവ് നഗര്‍ സൊസൈറ്റിയില്‍ അടുത്തടുത്ത് കിടക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ അതിശക്തമായ സ്ഫോടനത്തില്‍ തകര്‍ന്ന് 13 പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു.
ആഗസ്ത് മൂന്ന് പുലര്‍ച്ചെ 3.25നാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
വജ്രം മുറിക്കുന്ന തൊഴിലാളികള്‍ കൂടുതലായുള്ള മേഖലയാണ് ഇത്. ഫര്‍ണസുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
ആളുകള്‍ താമസിക്കുന്ന ഒരു കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്ത് കിടക്കുന്ന രണ്ട് കെട്ടിടങ്ങള്‍ കൂടി തകര്‍ന്നുവീഴുകയായിരുന്നു.
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആറ് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിക്കാനായി.












Click it and Unblock the Notifications