അയോധ്യ കോടതിയില്‍ തീര്‍ക്കാം: വാജ്പേയി
ദില്ലി: കോടതി വഴിയോ അതല്ലെങ്കില്‍ പരസ്പരധാരണയിലൂടെയോ അയോധ്യാപ്രശ്നം പരിഹരിയ്ക്കാമെന്ന് പ്രധാനമന്ത്രി വാജ്പേയി.
അയോധ്യാപ്രശ്നം സംബന്ധിച്ച് ഈയിടെ താന്‍ നടത്തിയ വിവാദപ്രസ്താവനയ്ക്ക് ആഗസ്ത് മൂന്ന് ഞായറാഴ്ച വിശദീകരണം നല്കുകയായിരുന്നു വാജ്പേയി. അയോധ്യാപ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും വാജ്പേയി വ്യക്തമാക്കി.
അയോധ്യയില്‍ രാമന്റെ ജന്മസ്ഥലത്ത് തന്നെ ക്ഷേത്രം നിര്‍മ്മിയ്ക്കുമെന്ന വാജ്പേയിയുടെ പ്രസ്താവനയാണ് വിവാദമായത്. ഞായറാഴ്ച തന്നെ സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാക്കളോട് സംസാരിക്കവേയാണ് വാജ്പേയി പുതിയ പ്രസ്താവന നടത്തിയത്. കോടതി വഴിയോ അതല്ലെങ്കില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും സംസാരിച്ചെത്തുന്ന പരസ്പര ധാരണ വഴിയോ പ്രശ്നം പരിഹരിയ്ക്കണമെന്നാണ് വാജ്പേയി പറഞ്ഞത്.












Click it and Unblock the Notifications