ശ്രീധരന്‍പിള്ള ബിജെപി പ്രസിഡന്റ്
കൊച്ചി: ബിജെപി സംസ്ഥാനപ്രസിഡന്റായി പി.എസ്. ശ്രീധരന്‍പിള്ള ആഗസ്ത് മൂന്ന് ഞായറാഴ്ച സ്ഥാനമേല്ക്കും. സി.കെ. പത്മനാഭന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് ശ്രീധരന്‍പിള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. മൂന്ന് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി.
ബിജെപി സംസ്ഥാനഭാരവാഹികളുടെ യോഗത്തിലാണ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാനപ്രസിഡന്റായി തിരഞ്ഞെടുത്തത്. ശ്രീധരന്‍പിള്ളയ്ക്ക് വേണ്ടി രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. ശ്രീധരന്‍പിള്ളയ്ക്ക് വേണ്ടിമാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടുള്ളൂ. തുടര്‍ന്ന് കേന്ദ്ര നിരീക്ഷകന്‍ വി.പി. ഗോയല്‍ പത്രികകള്‍ പരിശോധിച്ച ശേഷം ശ്രീധരന്‍പിള്ളയെ പ്രസിഡന്റായി പ്രഖ്യാപിയ്ക്കുകയായിരുന്നു.
മറ്റ് സംസ്ഥാനഭാരവാഹികളെ പ്രസിഡന്റ് പ്രഖ്യാപിയ്ക്കും. പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗം ഞായറാഴ്ച ചേരും.












Click it and Unblock the Notifications