മാറാട്: പൊലീസ് സംരക്ഷണം നല്‍കും
തിരുവനന്തപുരം: മാറാട്ടേക്ക് മടങ്ങിവരുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്ന് ഡി ജി പി ഹോര്‍മിസ് തരകന്‍ പറഞ്ഞു.
നേരത്തെ നടത്തിയ പുനരധിവാസ നടപടിയില്‍ ചില പാളിച്ചകള്‍ വന്നുപറ്റിയെന്ന് അദ്ദേഹം അംഗീകരിച്ചു. പുറംപ്രദേശത്തേക്ക് പോയവരെ തിരിച്ചുകൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് പകരം കണ്‍ട്രോള്‍ റൂമിന് സമീപം താമസിച്ചവരെയാണ് തിരിച്ചുകൊണ്ടുവന്നത്. അതുമൂലമാണ് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നത്.
മാറാട് സംഭവത്തെ തുടര്‍ന്ന് പലായനം ചെയ്ത 31 കുടുംബങ്ങള്‍ തിരികെ വന്ന് താമസിക്കുന്നുണ്ട്. പൊലീസ് സംരക്ഷണമില്ലാത്തതുകൊണ്ടല്ല, അസഭ്യം സഹിക്കാത്തതു മൂലമാണ് ചില കുടുംബങ്ങള്‍ തിരികെ പോയത്.
മാറാട് പുനരധിവാസം നടപ്പിലാക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്ന കോടതിയുടെ വിധി അംഗീകരിക്കുന്നു. പ്രതികാരത്തിന്റെ പേരില്‍ ഇനി ഒരാള്‍ കൂടി കൊല്ലപ്പെടുന്ന സ്ഥിതി ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പുനരധിവാസം യാഥാര്‍ഥ്യബോധത്തോടെയാവണം എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നുണ്ട്.












Click it and Unblock the Notifications