ഫാക്സ് വിവാദം അടഞ്ഞ അധ്യായം: മുരളി
കോഴിക്കോട്: കോണ്‍ഗ്രസിലെ ഫാക്സ് വിവാദം അടഞ്ഞ അധ്യായമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവാം അഞ്ച് എം എല്‍ എമാരെ പുറത്താക്കുന്ന ഫാക്സ് സന്ദേശം കെ പി സി സി പ്രസിഡന്റിനെ അറിയിക്കാതെ ഹൈക്കമാന്റ് മുഖ്യമന്ത്രിയ്ക്ക് അയച്ചതെന്ന മന്ത്രി എം. എം. ഹസ്സന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് മുരളി ഇങ്ങനെ പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മാനവമൈത്രിസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ മുരളീധരന്‍ ആഗസ്ത് മൂന്ന് ഞായറാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
ഫാക്സ് പ്രശ്നം ഇപ്പോള്‍ കോടതിക്ക് മുന്നിലിരിക്കുയാണ്. ഇതുസംബന്ധിച്ച ഒരു വിവാദത്തിന് താനില്ല- മുരളി വ്യക്തമാക്കി.
മാനവമൈത്രിസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മന്ത്രി പി. ശങ്കരന്‍, കോഴിക്കോട് ഡി സി സി പ്രസിഡന്റ് വീരാന്‍കുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications