പൊതു സിവില്‍ കോഡ് അജണ്ടയിലില്ല
മൂവാറ്റുപുഴ: ഏകീകൃത സിവില്‍ കോഡ് എന്‍ഡിഎയുടെ അജണ്ടയിലില്ലെന്ന് കേന്ദ്ര നിയമ സഹമന്ത്രി പി. സി. തോമസ് പറഞ്ഞു.
എന്‍ഡിഎ ഭരിക്കുന്നത് പൊതുഅജണ്ടയുടെ അടിസ്ഥാനത്തിലാണ്. ഏകീകൃത സിവില്‍ കോഡ് എന്‍ഡിഎയുടെ അജണ്ടയില്‍ പെടുന്നതല്ല. സുപ്രിം കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ ഒരു സംവാദം നടന്നുവരികയാണ്. ഏതായാലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
ഇന്ത്യന്‍ ഫെഡറല്‍ ഡെമാക്രോറ്റിക് പാര്‍ട്ടിയില്‍ കേരള വികാസ് പാര്‍ട്ടി ലയിക്കുന്ന ചടങ്ങിനെത്തിയ മന്ത്രി വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി നിയമനിര്‍മാണം നടത്തുന്നത് സംബന്ധിച്ച് എന്‍ഡിഎയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് തോമസ് പറഞ്ഞു.












Click it and Unblock the Notifications