യുഎസിന് താക്കീതുമായി അല്‍ക്വെയ്ദ
ലണ്ടന്‍: യുഎസുമായുള്ള യുദ്ധം ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂവെന്ന് അല്‍ക്വെയ്ദയുടെ ഭീഷണി. അല്‍ ക്വെയ്ദ നേതാവ് അയ്മാന്‍ അല്‍-സവാഹിരിയാണ് യുഎസിനെതിരെ ഈ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം അല്‍-സവാഹിരിയുടെ ഈ താക്കീതടങ്ങുന്ന കസെറ്റ് അല്‍-അറേബ്യ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു.
മാത്രമല്ല, ക്യൂബയിലെ ഗ്വാണ്ടനാമോയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അല്‍ ക്വെയ്ദ പ്രവര്‍ത്തകരെ ഉപദ്രവിച്ചാല്‍ അതിന് യുഎസ് കനത്ത വിലനല്കേണ്ടിവരുമെന്നും അല്‍-സവാഹിരി മുന്നറിയിപ്പ് നല്കുന്നു.
ഗ്വാണ്ടനാമോയിലെ മുസ്ലിം തടവുകാരെ സൈനിക ട്രിബ്യൂണലിന്റെ മുമ്പാകെ വിചാരണ ചെയ്ത ശേഷം വധിയ്ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഈ മുസ്ലിം തടവുകാരെ ഉപദ്രവിച്ചാല്‍ അമേരിക്ക അതിന് കനത്ത വിലനല്കേണ്ടിവരുമെന്ന് ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നുവെന്ന് അല്‍-സവാഹിരി കസെറ്റില്‍ പറയുന്നു.
ഒസാമ ബിന്‍ ലാദന്റെ വലംകൈയായാണ് അല്‍-സവാഹിരി അറിയപ്പെടുന്നത്. അല്‍-സവാഹിരിയുടേതായി പുറത്തിറങ്ങിയ രണ്ടാമത്തെ കസെറ്റാണിത്.
അല്‍ ക്വെയ്ദയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ വിമാനറാഞ്ചലും ബോംബ് സ്ഫോടനങ്ങളും ഉണ്ടായേക്കാമെന്ന് യുഎസ് വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ നിര്‍ദേശപ്രകാരം യുഎസിലെ ആഭ്യന്തര സുരക്ഷ വകുപ്പും സുരക്ഷാനടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications