പാകിസ്ഥാനില്‍ സ്ഫോടനം: 45 മരണം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഒരു വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റു.
റോഡ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കളില്‍ തീപിടിച്ചാണ് സ്ഫോടനമുണ്ടായത്. ഒരു റോഡ് കോണ്‍ട്രാക്ടറുടെ വീടിന് തീപിടിച്ചാണ് സ്ഫോടകവസ്തുക്കളിലേക്ക് തീപടര്‍ന്നു പിടിച്ചത്.
ഇസ്ലാമബാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ഗായല്‍ ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. കോണ്‍ട്രാക്ടര്‍ അബ്ദുല്‍ വാരിസിന്റെ വീട്ടില്‍ പടര്‍ന്ന തീ അണക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. പാറക്കെട്ടുകള്‍ തകര്‍ക്കാനുള്ള സ്ഫോടകവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചതറിയാതെയാണ് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമം നടത്തിയത്. തീയണക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍ പെട്ട് മരിച്ചത്.
സൈന്യവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.












Click it and Unblock the Notifications