കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദിനെ ഐഎസ്ഐ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഒളിപ്പിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിനെയും എട്ട് കൂട്ടാളികളെയും കറാച്ചിയിലെ അവരുടെ ബംഗ്ലാവില്‍ നിന്ന് പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഒരു കുന്നിന്‍പ്രദേശത്തേക്ക് ഐഎസ്ഐ മാറ്റിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

ദാവൂദിന്റെ ജീവന്‍ അപായപ്പെടുത്താനുള്ള ശത്രുസംഘങ്ങളുടെ ശ്രമങ്ങളെ നേരിടാന്‍ വേണ്ടിയാണ് ഈ നീക്കം. ജൂലൈ 11ന് കറാച്ചിയിലെ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ ഛോട്ടാ രാജനാണെന്നാണ് കരുതുന്നത്.

സ്ഫോടനത്തിന് ശേഷം ദാവൂദ് കറാച്ചിക്കടുത്തുള്ള മനോര ദ്വീപിലേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഒരു ആദിവാസി മേഖലയിലേക്കാണ് ദാവൂദിനെ മാറ്റിയത്. അനധികൃതമായ ആയുധക്കച്ചവടത്തിന്റെയും മയക്കുമരുന്ന് വില്പനയുടെയും കേന്ദ്രമായാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

ഛോട്ടാ ഷക്കീല്‍, ടൈഗര്‍ മേമന്‍, യേദ യാക്കൂബ്, തഹിര്‍ തക്ല, അഫ്താബ് ബത്കി, ജാവേദ് ചിക്ന, അന്‍വര്‍ തേബ, ഫഹിം മച്ച്മച്ച് എന്നിവരാണ് ദാവൂദിനോടൊപ്പമുള്ള കൂട്ടാളികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X