സൂറത്ത്: മരണം 43ആയി
സൂറത്ത്: നഗരത്തിലെ മഹാദേവ് നഗര്‍ സൊസൈറ്റിയിലെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണുള്ളമരണം 43 ആയി ഉയര്‍ന്നു. ആഗസ്ത് നാല് തിങ്കളാഴ്ച മൂന്ന് ജഡങ്ങള്‍ കൂടി കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതോടെയാണിത്.
ആഗസ്ത് മൂന്ന് പുലര്‍ച്ചെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന്റെ ശക്തിയില്‍ ഒരു മൂന്ന് നിലക്കെട്ടിടവും അതിന്റെ പരിസരത്തുള്ള രണ്ട് കെട്ടിടങ്ങളും നിലംപൊത്തി.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആഗസ്ത് നാല് തിങ്കളാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സംഭവസ്ഥലം സന്ദര്‍ശിച്ചു.
വജ്രം മുറിക്കുന്ന തൊഴിലാളികള്‍ കൂടുതലായുള്ള മേഖലയാണ് ഇത്. ഫര്‍ണസുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ആളുകള്‍ താമസിക്കുന്ന ഒരു കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്ത് കിടക്കുന്ന രണ്ട് കെട്ടിടങ്ങള്‍ കൂടി തകര്‍ന്നുവീഴുകയായിരുന്നു.
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആറ് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിക്കാനായി.












Click it and Unblock the Notifications