വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
കരുനാഗപ്പള്ളി: മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അഴീക്കല്‍ പറയക്കടത്ത് ഇടമണ്ണില്‍ വീട്ടില്‍ പൊടിയന്‍ എന്ന സുദര്‍ശന ബാബു (56)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രമേശനെ (52) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നുംപുറത്ത് മോഹനന്‍ (42), പണ്ടകശാലയില്‍ മോഹനന്‍ (44), ലെജു (26), അനീഷ്കുമാര്‍ (24), കൃഷ്ണന്‍ (46) എന്നിവര്‍ക്ക് നിസ്സാരമായ പരിക്കേറ്റു.
കടല്‍ക്ഷോഭത്തില്‍ പെട്ടാണ് അരീക്കല്‍ കാവില്‍ കടവില്‍ നിന്ന് പുറപ്പെട്ട വള്ളം മറിഞ്ഞത്. ആഗസ്ത് നാല് തിങ്കളാഴ്ച രാവിലെ 8. 15നാണ് അപകടം സംഭവിച്ചത്. മറ്റ് വള്ളങ്ങളിലുണ്ടായിരുന്ന തൊഴിലാളികളാണ് വള്ളത്തില്‍ നിന്ന് കടലില്‍ വീണവരെ രക്ഷപ്പെടുത്തിയത്.
ശാന്തമമ്മയാണ് മരിച്ച സുദര്‍ശനബാബുവിന്റെ ഭാര്യ. മക്കള്‍: ബിജു, മിനിമോള്‍. മരുമകന്‍: ലീലാകൃഷ്ണന്‍.












Click it and Unblock the Notifications