പത്മനാഭന് മുള്‍ക്കിരീടം; ശ്രീധരന്‍പിള്ളക്ക് പുഷ്പകിരീടം
കൊച്ചി: പാര്‍ട്ടി പ്രസിഡന്റ് പദവി തനിക്കൊരു മുള്‍ക്കിരീടമായിരുന്നുവെന്ന് ബി ജെ പി സംസ്ഥാനപ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സി. കെ. പത്മനാഭന്‍. എന്നാല്‍ തനിക്കീ പദവി ഒരു പുഷ്പകിരീടമാണെന്ന് സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള.
ബി ജെ പി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് പുതിയ പ്രസിഡന്റും പഴയ പ്രസിഡന്റും ഇങ്ങനെ പറഞ്ഞത്.
എന്നാല്‍ തങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമല്ല ഇങ്ങനെ പറഞ്ഞതെന്ന് പിന്നീട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും വ്യക്തമാക്കി.
ആറ് വര്‍ഷക്കാലം പ്രസിഡന്റായി തുടര്‍ന്നതിനിടയില്‍ പലപ്പോഴും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം മുള്‍ക്കിരീടമാണെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് പത്മനാഭന്‍ പറഞ്ഞു.
എന്നാല്‍ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്ന മുള്‍ക്കിരീടമായാണ് താന്‍ ഈ പദവിയെ കാണുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications