Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിക്കെതിരെ ക്രൈസ്തവ കാഹളം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവന ഭൂരിപക്ഷത്തിന്റ വോട്ട് കിട്ടുന്നതിനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപതയുടെ മാസികയായ ക്രൈസ്തവ കാഹളം കുറ്റപ്പെടുത്തി.

വിദേശത്ത് പ്രവര്‍ത്തിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ സംഭാവന ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ന്യൂനപക്ഷത്തിന് ആന്റണിയില്‍ നിന്നൊരു ഗുണവുമുണ്ടായിട്ടില്ലെന്നും ക്രൈസ്തവ കാഹളത്തിന്റെ ആഗസ്ത് ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

മാറാട് സംഭവവും പുഷ്പഗിരി മെഡിക്കല്‍ കോളജ് പ്രശ്നവുമാണ് തന്നെ ഇത്തരമൊരു പ്രസ്താവനക്ക് പ്രേരിപ്പിച്ചതെന്ന ആന്റണിയുടെ വിശദീകരണം ജനങ്ങളെ വിഡ്ഢികളാക്കലാണ്. മാറാട് സംഭവത്തിന് ആന്റണി തന്നെയാണ് ഉത്തരവാദിയെന്നും ആദ്യത്തെ മാറാട് കലാപത്തിലെ കുറ്റവാളികളെ ശിക്ഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കലാപം ഉണ്ടാവില്ലായിരുന്നു.

പുഷ്പഗിരി മെഡിക്കല്‍ കോളജിന്റെ നിലപാട് ശരിയാണെന്നും ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തമെന്ന ആവശ്യം ന്യായമാണെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവനയെ വിമര്‍ശിക്കുന്ന ചെറിയാന്‍ ഫിലിപ്പിന്റെയും എം. എ. ജോണിന്റെയും ലേഖനങ്ങള്‍ മാസികയിലുണ്ട്.

കേരളാ പൊലീസില്‍ ഐ ജി ആയ അലക്സാണ്ടര്‍ ജേക്കബ് ഈ മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമാണെന്ന് മാസികയുടെ ആദ്യ പേജില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+