കോള കമ്പനി പൂട്ടാന്‍ പ്രക്ഷോഭം തുടങ്ങും
കൊല്ലം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ഉടന്‍ തുടങ്ങുമെന്ന് ഫാദര്‍ തോമസ് കോച്ചേരി പറഞ്ഞു.
ആദിവാസികളുടെ സമരസന്ദേശ യാത്രക്ക് സ്വീകരണം നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. തോമസ് കോച്ചേരി.
കൊക്ക കോള കമ്പനിക്കെതിരെ ആദിവാസികള്‍ നടത്തുന്ന സമരം സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. അധികാരത്തിലിരിക്കുമ്പോള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അനുകൂല നടപടി സ്വീകരിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് രാഷ്ട്രീയപാര്‍ട്ടികളുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജൂലൈ 24ന് പ്ലാച്ചിമടയില്‍ നിന്ന് തുടങ്ങിയ സമര സന്ദേശ യാത്ര ആഗസ്ത് ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും.












Click it and Unblock the Notifications