കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൊക്കാനാ കണ്‍വെന്‍ഷന്‍ 22നും 23നും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഫൊക്കാനാ കേരള കണ്‍വെന്‍ഷന്‍ ആഗസ്ത് 22, 23 തീയതികളില്‍ കോവളത്ത് നടക്കും. കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരികയാണ്.

ആഗസ്ത് 22ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ തുടങ്ങും. തുടര്‍ന്ന് ദേശീയ കമ്മിറ്റിയുടെ യോഗം നടക്കും.

മാതൃഭാഷാ സമ്മേളനം, ഭാഷയ്ക്ക് ഒരു ഡോളര്‍ സമ്മാനം, വനിതാ സമ്മേളനം എന്നിവ അന്ന് നടക്കും. എം. ജി. രാധാകൃഷ്ണന്‍ നൈറ്റും ദിലീപ്, മഞ്ജുവാര്യര്‍, പൃഥ്വിരാജ്, നവ്യാനായര്‍ എന്നീ സിനിമാ താരങ്ങള്‍ അണിനിരക്കുന്ന കലാപരിപാടികളും അന്ന് നടക്കും.

ആഗസ്ത് 23ന് വ്യവസായ സമ്മേളനം, ആരോഗ്യ പരിപാലന സമ്മേളനം, സമാപന സമ്മേളനം, ഷാജിയെം നൈറ്റ് എന്നിവ നടക്കും. മോഹന്‍ലാല്‍, ദിവ്യാ ഉണ്ണി, ശ്രീനിവാസന്‍, ശ്രീവിദ്യ, മധു, ജോഷി എന്നിവര്‍ ഷാജിയെം നൈറ്റില്‍ പങ്കെടുക്കും.

ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ജോര്‍ജ് കോശി (973-535-1854), മാത്യു ചെരുവില്‍ (248-8282439), പോള്‍ കറുകപ്പള്ളില്‍ (8453686231), സണ്ണി പൗലോസ് (845-769-9096), ബേബി ഊരാളില്‍ (61-696-0009), രാജു വര്‍ഗീസ് (850-769-9096) എന്നിവരുമായി ബന്ധപ്പെടാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X