Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ചര്‍ച്ചയില്‍ ലീഗിന് പ്രതീക്ഷ

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്ത്വവും കോണ്‍ഗ്രസ് നേതൃത്ത്വവും തമ്മില്‍ അടുത്ത് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിയ്ക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്നാണ് മുസ്ലിം ലീഗ് നേതൃത്ത്വം പറയുന്നത്.

മുഖ്യമന്ത്രിയ്ക്ക് പ്രസ്താവന വിശദീകരിയ്ക്കാനായാണ് ഒരാഴ്ച കൂടി സമയം നല്‍കിയതെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ സ്വകാര്യമായി പറയുന്നത്. എന്തായാലും ജൂലൈ 31 ന് ചര്‍ച്ച കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഒന്നും തന്നെ ഇതുവരെ വിവാദ പ്രസ്താവനയെക്കുറിച്ച് പറഞ്ഞിട്ടില്ല.

രണ്ടാംവട്ട ചര്‍ച്ച ആരംഭിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി വിവാദ പ്രസ്താവന മുസ്ലിം ലീഗിന് വേദന അകറ്റുന്ന രീതിയില്‍ വിശദീകരണം നടത്തുമെന്നാണ് മുസ്ലിം ലീഗ് ഇപ്പോഴും കരുതുന്നത്.

ആദ്യം പ്രസ്താവന ആണ് പ്രധാന വിഷയം എന്നാണ് മുസ്ലിം ലീഗ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ അവര്‍ സ്വരം മാറ്റി. പ്രസ്താവന മാത്രമല്ല മറ്റ് പല പ്രശ്നങ്ങളിലും ലീഗിന് കോണ്‍ഗ്രസുമായി എതിര്‍പ്പുണ്ടെന്നും അതുകൂടിയാണ് തങ്ങള്‍ കോണ്‍ഗ്രസ് നേതൃത്ത്വവുമായി ചര്‍ച്ച ചെയ്തെന്നും ആദ്യ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ജൂലൈ 31 ന് നടന്ന ചര്‍ച്ചയില്‍ എ ഐ സി സി യുടെ പ്രതിനിധി അഹമ്മദ് പട്ടേലല്‍ വരാത്തതില്‍ ലീഗ് നേതൃത്ത്വത്തിന് അതൃപ്തി ഉണ്ട്. അതിനൊപ്പം പ്രശ്നം നീട്ടിക്കൊണ്ട് പേകുന്നത് ലീഗിലെ ഒരു വിഭാഗത്തിന് ഒട്ടും രസിയ്ക്കുന്നില്ല. മുഖ്യമന്ത്രി തന്റെ നിലപാടില്‍ നിന്ന് മാറിയില്ലെങ്കില്‍ ശക്തമായ നടപടിയ്ക്കും ലീഗ് തയ്യാറാകണമെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. ഇല്ലെങ്കില്‍ എന്തിനാണ് ഈ പ്രശ്നം ഉന്നയിച്ച് ഇത്രയും നാള്‍ ബഹളം ഉണ്ടാക്കിയതെന്നും അവര്‍ ചോദിയ്ക്കുന്നുണ്ട്. പാര്‍ട്ടിയുടെ ആത്മാഭിമാനം പണയംവച്ചു കൊണ്ടുള്ള ചര്‍ച്ചക്ക് ഒരുങ്ങരുതെന്നും ഇവര്‍ വാദിക്കുന്നു.

മാറാട് പുനരധിവാസ പ്രശ്നത്തില്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. പുനരധിവാസം പെട്ടെന്ന് നടപ്പാക്കണമെന്ന ആശയം മുന്നോട്ടുവച്ചവര്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പൂര്‍ണമായി ഉള്‍ക്കൊള്ളാനായിട്ടില്ല. എതായാലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും എന്നുതന്നെയാണ് ലീഗിന്റെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+