മാമന്‍ മത്തായി വെല്ലൂരിലേയ്ക്ക്
തിരുവനന്തപുരം: മാമന്‍ മത്തായി എം എല്‍ എയെ വിദഗ്ധ ചികിത്സയ്ക്കായി ജൂലൈ നാല് തിങ്കളാഴ്ച വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവും.
പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ നിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് വെല്ലൂര്‍ക്ക് കൊണ്ടുപോവുന്നത്.
വെല്ലൂരിലെ ന്യൂറോറിഹാബിലിറ്റേഷന്‍ ചികിത്സയിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം പഴയനിലയിലാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗവിഭാഗം തലവന്‍ ഡോ. ബാഹുലേയന്‍ പറഞ്ഞു.












Click it and Unblock the Notifications