നെഹ്രുട്രോഫി വള്ളംകളി 9ന്
ആലപ്പുഴ: അമ്പത്തിയൊന്നാം നെഹ്രുട്രോഫി വള്ളംകളിയ്ക്ക് പുന്നമടക്കായല്‍ ഒരുങ്ങി. ആഗസ്ത് ഒമ്പതിനാണ് കേരളത്തിലെ ഏറ്റവും വലിയ ഈ വള്ളംകളി അരങ്ങേറുക.
ഇക്കുറി 54 വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. 19 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെയാണിത്. മുന്‍വര്‍ഷങ്ങളിലെ ജേതാക്കളായ കാരിച്ചാല്‍, നടുംഭാഗം, ചമ്പക്കുളം, ചെറുത്തന, വലിയദിവാന്‍ജി, ജവഹര്‍ തായങ്കരി എന്നീ വള്ളങ്ങള്‍ ഇക്കുറിയും മത്സരത്തിനുണ്ടാകും.
ഇക്കുറി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആറ് ടിവിയൂണിറ്റുകള്‍ വള്ളംകളി പകര്‍ത്താന്‍ എത്തുന്നുണ്ട്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു 1952ല്‍ ആദ്യമായി ആലപ്പുഴ സന്ദര്‍ശിയ്ക്കാന്‍ എത്തിയ വേളയിലാണ് ആദ്യത്തെ നെഹ്രുട്രോഫി വള്ളംകളി നടന്നത്.
വള്ളംകളി ആസ്വദിയ്ക്കാന്‍ ഇക്കുറി കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നതായി ആലപ്പുഴ ജില്ലാകളക്ടര്‍ എം. രാമാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications