മഴവെള്ളം ശേഖരിക്കുന്നത് നിര്‍ബന്ധമാക്കും
തിരുവനന്തപുരം: പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംവിധാനം നിര്‍ബന്ധമാക്കും. ഇതിനായി മുനിസിപ്പാലിറ്റി കെട്ടിട നിയമം ഭേദഗതി ചെയ്യും.
നഗര വികസന, ദാരിദ്യ്ര നിര്‍മാര്‍ജന വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നിയമത്തില്‍ ഭേദഗതി ചെയ്യുന്നത്. ചീഫ് ടൗണ്‍ പ്ലാനര്‍ ഓഫീസില്‍ നിന്നും ഭേദഗതിയുടെ കരട് ജലവിഭവമന്ത്രി ടി. എം. ജേക്കബിന് അയച്ചിട്ടുണ്ട്. ആഗസ്ത് 15ഓടെ കരടിന് അന്തിമരൂപമുണ്ടാവുമെന്നാണ് കരുതുന്നത്. ഒക്ടോബറോടെ നിയമം നിലവില്‍വരും.
സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും സ്വഭാവവും അതിന്റെ ഉപയോഗവും അനുസരിച്ച് മഴവെള്ളം ശേഖരിക്കുന്ന സംവിധാനം വ്യത്യസ്തമായിരിക്കുമെന്ന് മുഖ്യ നഗര ആസൂത്രകന്‍ പി. രാമചന്ദ്രന്‍ പറഞ്ഞു. മഴവെള്ളം ശേഖരിക്കുന്ന സംവിധാനമുള്ള കെട്ടിടങ്ങള്‍ക്ക് സ്വത്ത് നികുതിയില്‍ 10 ശതമാനം കുറവ് വരുത്തണമെന്നതാണ് മറ്റൊരു നിര്‍ദേശം.
കെട്ടിടം പണിയുന്നതിന് മരം മുറിക്കുന്നവര്‍ ചെടി നടണമെന്നതാണ് നിയമത്തിലെ മറ്റൊരു ഭേദഗതി.












Click it and Unblock the Notifications