വൈദ്യുതിപദ്ധതികള്‍ക്കെതിരെ തമിഴ്നാട്
തിരുവനന്തപുരം: കേരളത്തിന്റെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ തമിഴ്നാട്. കേരളത്തിലെ 18 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ തമിഴ്നാട് കേന്ദ്രത്തില്‍ പരാതി നല്കിയിരിക്കുകയാണ്.
ചൈനീസ് സഹായത്തോടെ നിര്‍മ്മിയ്ക്കുന്ന ഈ പദ്ധതികള്‍ക്കെതിരെ കേന്ദ്രം കേരളത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റിയിലാണ് തമിഴ്നാട് പരാതി നല്കിയിരിക്കുന്നത്.
കേന്ദ്രത്തിന് എന്തു മറുപടി നല്കണമെന്ന് ആലോചിയ്ക്കാന്‍ ആഗസ്ത് നാല് തിങ്കളാഴ്ച സംസ്ഥാന വൈദ്യുതി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിരിയ്ക്കുകയാണ്. സംസ്ഥാനാന്തര നദികളില്‍പെട്ട ചാലിയാര്‍ പുഴയുടെ തടത്തിലാണ് ഈ പദ്ധതി എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പരാതി നല്കിയത്. 18 പദ്ധതികളില്‍ നാല് പദ്ധതികള്‍ പൂര്‍ത്തിയായി. ഇനി 14 പദ്ധതികള്‍ കൂടിയേ ബാക്കിയുള്ളൂ.












Click it and Unblock the Notifications