ഏകീകൃത സര്‍വകലാശാലാ ബില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: ഏകീകൃത സര്‍വകലാശാലാ ബില്‍ ആഗസ്ത് നാല് തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു.
വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിക്ക് വേണ്ടി വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ബില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച തടസവാദം സ്പീക്കര്‍ തള്ളി.












Click it and Unblock the Notifications