കൊക്ക കോള ഫാക്ടറി പൂട്ടണമെന്ന് വി. എസ്
തിരുവനന്തപുരം: പരിസര മലിനീകരണമുണ്ടാക്കുന്ന പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് അയച്ച കത്തിലാണ് അച്യുതാനന്ദന്‍ ഈ ആവശ്യമുന്നയിച്ചത്.
കൊക്ക കോള ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പെരുമാട്ടി പഞ്ചായത്ത് തീരുമാനിച്ചിട്ടും സര്‍ക്കാര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടരുന്നതിന് അനുവദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ പറഞ്ഞു.












Click it and Unblock the Notifications