Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാന്‍ ഇസ്ലാം പണ്ഡിതര്‍ക്കെതിരെ

ന്യൂയോര്‍ക്ക്: താലിബാന്‍ അവരുടെ യുദ്ധതന്ത്രം മാറ്റുന്നു. വിശുദ്ധയുദ്ധത്തെ എതിര്‍ക്കുന്ന, അഫ്ഗാനിലെ യുഎസ് സൈന്യത്തെ ആക്രമിയ്ക്കുന്നതിനെ അപലപിയ്ക്കുന്ന ഇസ്ലാം പണ്ഡിതരെ വകവരുത്താനാണ് താലിബാന്റെ തീരുമാനം.

കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിന്‍ സൈനികരെ കൊന്നൊടുക്കാനുള്ള പ്രചാരണപരിപാടികള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിവരികയായിരുന്നു താലിബാന്‍. പക്ഷെ ഈയിടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അഞ്ച് ഇസ്ലാമിക മൗലവിമാരെ വകവരുത്തി. താലിബാനെതിരെ പ്രചരണം നടത്തുന്നു എന്ന കുറ്റമാരോപിച്ചായിരുന്നു ഇവരെ വധിച്ചത്.

കാണ്ഡഹാറിലെ മൗലവിമാരുടെ കൗണ്‍സിലിന്റെ തലവനായ മൗലവി അബ്ദുള്‍ ഫയസിനെയും താലിബാന്‍ ഈയിടെ വധിയ്ക്കാന്‍ ശ്രമിച്ചിരുന്നു. അബ്ദുള്‍ ഫയസ് പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് താലിബാന്‍ ബോംബ്സ്ഫോടനം നടത്തിയത്. പക്ഷെ ഈ ആക്രമണത്തില്‍ നിന്ന് അബ്ദുള്‍ ഫയസ് രക്ഷപ്പെട്ടു. ഈ ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+