മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തും: ന്യാസ്
അയോധ്യ: രാമജന്മഭൂമി പ്രശ്നം പരിഹരിക്കുന്നതിനും രാമക്ഷേത്രം നിര്‍മിക്കുന്നതിന് സഹകരണം ഉറപ്പുവരുത്തുന്നതിനും പ്രാദേശിക മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് രാമജന്മഭൂമിന്യാസിന്റെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട മഹന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.
രാജ്യത്തെ ഇപ്പോഴത്തെ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് അയോധ്യാ പ്രശ്നത്തില്‍ മുസ്ലിം സമുദായത്തെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ന്യാസിന്റെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിതനായ തന്റെ ദൗത്യത്തെ പറ്റി ബോധവാനാണെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ മുസ്ലിം നേതാക്കളുമായി കാഞ്ചി ശങ്കരാചാര്യര്‍ നടത്തിയ അനൗപചാരിക ചര്‍ച്ചകള്‍ ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കും.
ഇരുമതവിഭാഗങ്ങളും തമ്മിലുള്ള ധാരണയിലൂടെയായിരിക്കണം ക്ഷേത്രം നിര്‍മിക്കുന്നതെന്നതാണ് പ്രധാനം. വി എച്ച് പിയാണോ ബി ജെ പിയാണോ മറ്റേതെങ്കിലും സംഘടനയാണോ ക്ഷേത്രം നിര്‍മിക്കുന്നതെന്നത് പ്രധാനകാര്യമല്ല- മഹന്ത് നൃത്യ ഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications