കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഫ്റ്റ് ഡ്രിങ്കുകളില്‍ കീടനാശിനി

  • By Super
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ വില്‍ക്കുന്ന 12 ശീതളപാനീയങ്ങളില്‍ ഉയര്‍ന്ന തോതില്‍ കീടനാശിനികളുടെ അംശം കണ്ടെത്തി. പ്രധാന കമ്പനികളുടെ കമ്പനികള്‍ ഉണ്ടാക്കുന്നതാണ് ഈ ശീതള പാനീയങ്ങള്‍. കാന്‍സറിനും ജനന പ്രശ്നങ്ങള്‍ക്കും നാഡീതകരാറുകള്‍ക്കും കാരണമാവാവുന്ന തോതിലാണ് ശീതളപാനീയങ്ങളില്‍ കീടനാശിനികള്‍ അടങ്ങിയിരിക്കുന്നത്.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് എന്ന പേരില്‍ ദില്ലിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സര്‍ക്കാരേതര (എന്‍ ജി ഒ) സംഘടന ആണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്. കേന്ദ്രത്തിന്റെ മലിനീകരണ നിയന്ത്രണ ലബോട്ടറിയിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഫിബ്രവരിയില്‍ ദില്ലിയിലും മുംബൈയിലും വിറ്റ കുപ്പിവെള്ളം ഈ കേന്ദ്രം പഠന വിധേയമാക്കിയിരുന്നു. അന്ന് ഈ കുപ്പി വെള്ളത്തിലും കീടനാശിനികളുടെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

അതിശയമെന്ന് പറയട്ടെ ഇന്ത്യയില്‍ ശീതളം പാനീയം വില്കുന്ന രണ്ട് കമ്പനികള്‍ യു എസില്‍ വില്‍ക്കുന്ന ശീതള പാനീയങ്ങളില്‍ കീടനാശിനികള്‍ ഇല്ല. വിദേശത്ത് നിന്ന് വാങ്ങിയ ശീതള പാനീയങ്ങളും കേന്ദ്രത്തില്‍ പരീക്ഷണ വിധേയമാക്കിയിരുന്നു.

പെപ്സി, മൗണ്ടന്‍ ഡ്യു, ഡയറ്റ് പെപ്സി, മിറിണ്ട ഓറഞ്ച്, മിറിണ്ട ലമണ്‍, ബ്ലൂ പെപ്സി, സെവന്‍ അപ്, കൊക്ക കോള, ഫാന്റ, ലിംക, സ്പ്രൈറ്റ്, തംപ്സ് അപ് എന്നിവയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവയിലാണ് കീടനാശിനികള്‍ കണ്ടത്.

ലിന്തേന്‍, ഡി ഡി ടി, മെലതിയോണ്‍, ക്ലോറോപിരിഫോസ് എന്നീ അപകടകാരിയായ നാല് കീടനാശിനികള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് കണ്ടെത്തിയത്. യൂറോപ്യന്‍ എകണോമിക് കമ്മിഷന്‍ നിശ്ചയിച്ച വെള്ളത്തിലും ഭക്ഷണത്തിലും ഉണ്ടാവാവുന്ന കീടനാശിനിയുടെ പരിധിയേക്കാള്‍ വളരെ കൂടുതലാണ് 12 വന്‍ബ്രാന്റുകളുടെ സോഫ്റ്റ് ഡ്രിങ്കുകളില്‍ കണ്ടെത്തിയത്. ഈ 12 ബ്രാന്റുകളുടെ കുപ്പികളിലും അടങ്ങിയ കീടനാശിനി പ്രതിരോധ ശക്തി നശിപ്പിക്കുന്നതു തൊട്ട് കാന്‍സര്‍ വരെ ഉണ്ടാവാനുള്ള സാധ്യത സൃഷ്ടിക്കുന്നതാണ്.

പെപ്സിയുടെ എല്ലാ ഉത്പന്നങ്ങളിലും ലിറ്ററില്‍ 0.0180 മില്ലി ഗ്രാം കീടനാശിനിയാണ് അടങ്ങിയിരിക്കുന്നത്. ഇ ഇ സി ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധിയേക്കാള്‍ 36 മടങ്ങാണ് ഇത്. എല്ലാ കൊക്ക കോള ഉത്പന്നങ്ങളിലും ഇ ഇ സിയുടെ പരിധിയേക്കാള്‍ 30 മടങ്ങ് കീടനാശിനി അടങ്ങിയിരിക്കുന്നു.

പെപ്സിയിലെ മാലിന്യങ്ങള്‍ ഇ ഇ സിയുടെ പരിധിയേക്കാള്‍ 37 മടങ്ങാണ്. കൊക്ക കോളയില്‍ 45 മടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X