ഷൂട്ടിംഗിനിടയില്‍ ബിജു മേനോന് പൊള്ളലേറ്റു
കൊച്ചി: ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പട്ടാളത്തിന്റെ ഷൂട്ടിംഗിനിടയില്‍ നടന്‍ ബിജു മേനോന് സാരമല്ലാത്ത പൊള്ളലേറ്റു.
ഷൂട്ടിംഗിനിടയിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നാണ് ബിജു മേനോന് പൊള്ളലേറ്റത്. ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിയും ഇന്ദ്രജിത്തും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
ബിജു അത്ഭുതകരമായാണ് പൊട്ടിത്തെറിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് നിര്‍മാതാവ് സുബൈര്‍ പറഞ്ഞു. ആഗസ്ത് നാല് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഒരു യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബിജുവിന്റെ മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്. ബിജുവിന് പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.


Click it and Unblock the Notifications