കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് കിട്ടും
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവനയെ തുടര്‍ന്നുണ്ടായ സാഹചര്യം കോണ്‍ഗ്രസിന്റെ ഒരു വിഭാഗം ഹിന്ദു വോട്ടുകള്‍ ബി ജെ പിക്ക് ലഭിക്കാന്‍ സഹായകരമാവുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ആഗസ്ത് അഞ്ച് തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയെങ്കിലും ആ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ആന്റണിക്കാവുന്നില്ല. മുസ്ലി ലീഗിന്റെ സമ്മര്‍ദത്തിന് മുന്നില്‍ ആന്റണി കീഴടങ്ങിയത് ബി ജെ പിക്ക് നേട്ടമാവും.
ബി ജെ പി വോട്ടുകള്‍ ഹൈജാക്ക് ചെയ്യുമെന്ന പ്രസ്താവനയെ പറ്റി കാലിക പ്രാധാന്യമില്ലാത്തതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications