വാഗമണ്‍: പട്ടയങ്ങളില്‍ പതിച്ചത് മോഷ്ടിച്ച സീല്‍
പൈനാവ്: വാഗമണില്‍ ഭൂമി കൈയേറിയ ആളുകള്‍ അവ സ്വന്തമെന്ന് തെളിയിയ്ക്കാനായി ഉണ്ടാക്കിയിരിയ്ക്കുന്ന പട്ടയങ്ങളില്‍ പതിച്ചിരിയ്ക്കുന്ന വില്ലേജ് ഓഫീസിന്റെ സീല് 20 വര്‍ഷം മുമ്പ് ഓഫീസില്‍ നിന്ന് മോഷണം പോയതാണെന്ന് നാട്ടുകാര്‍ പറയുന്നു.
ശിവകാശിയില്‍ നിന്ന് വ്യാജമായി ഉണ്ടാക്കിയ മുദ്രപത്രങ്ങളിലാണ് കുടിയേറ്റക്കാര്‍ സ്ഥലം പതിച്ച് കിട്ടിയ രേഖകള്‍ ഉണ്ടാക്കിയിരിയ്ക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി റവന്യൂ ഭൂമിയ്ക്ക് പട്ടയം നല്‍കുന്നത് നിറുത്തി വച്ചിരിയ്ക്കുകയാണ്. എന്നാലും 2002 ലെ തീയതി വച്ചുപോലും വ്യാജ പട്ടയം തയ്യാറാക്കിയിട്ടുണ്ട്. 10,000 രൂപ മുതല്‍ 20,000 രൂപ വരെ കൊടുത്താല്‍ വ്യാജ പട്ടയങ്ങള്‍ തയ്യാറാക്കി നല്‍കുന്ന ഏജന്‍സികള്‍ വാഗമണില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ഷീക സര്‍വകലാശാലയുടെ കീഴിലുള്ള 400 ലേറെ ഹെക്ടര്‍ സ്ഥലം വനവല്‍ക്കരണത്തിനായി വനം വകുപ്പിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അത് തിരിച്ച് കാര്‍ഷീക സര്‍വകലാശാലയ്ക്ക് നല്‍കി എന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാല്‍ ഇത് കാര്‍ഷീക സര്‍വകലാശാല സമ്മതിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ വാഗമണില്‍ കാര്‍ഷീക സര്‍വകലാശാലയുടെ ഒട്ടേറെ ഭൂമി ആരും നോക്കാനില്ലാതെ കിടക്കുന്നുണ്ട്. ഇതിനടുത്ത് നാട്ടുകാരില്‍ നിന്ന് സ്ഥലം വാങ്ങിയവരാണ് സര്‍വകലാശാലയിലെ ഭൂമി കൈയേറിയിരിയ്ക്കുന്നത്. ഈ ഭൂമി സ്വന്തമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇവര്‍ വ്യാജ പട്ടയം തയ്യാറാക്കിയിരിയ്ക്കുന്നത്.












Click it and Unblock the Notifications